പ്രവർത്തകർ പരസ്പരം കസേര കൊണ്ടടിച്ചു; പൂണിത്തുറ സിപിഎമ്മിൽ കൂട്ടത്തല്ല്
CITU ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്
എറണാകുളം: പൂണിത്തുറ ലോക്കൽ കമ്മിറ്റി യോഗത്തിനിടെ സിപിഎമ്മിൽ കൂട്ടത്തല്ല്. സംസ്ഥാന കമ്മിറ്റി അംഗം സി.എം ദിനേശ് മണി പങ്കെടുത്ത യോഗത്തിൽ പ്രവർത്തകർ പരസ്പരം കസേര കൊണ്ടടിച്ചു. പ്രവർത്തകരിൽ ചിലർക്ക് പരിക്കേറ്റു.
CITU ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കൂട്ടത്തല്ലിൽ കലാശിച്ചത്. ഒന്നര മാസത്തിന് മുൻപുണ്ടായ കൂട്ടത്തല്ലിനെ തുടർന്ന് സിപിഎം പൂണിത്തറ ലോക്കൽ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. സാമ്പത്തിക ആരോപണം നേരിടുന്ന ആളുകളെ വീണ്ടും ഭാരവാഹികളാക്കാൻ ശ്രമം നടക്കുന്നു എന്നാരോപണം ഉയർന്നു. ഇതിനെ മറുവിഭാഗം എതിർത്തു. ഇതാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.
Next Story
Adjust Story Font
16