Quantcast

നമോ ടി.വിക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല; വിമര്‍ശനവുമായി വി.ഡി സതീശന്‍

ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടില്ലായ്മയാണ് തെളിയുന്നത്. ഓരോ സ്ഥലത്തും ഓരോ തരത്തിലുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    19 Sep 2021 10:48 AM GMT

നമോ ടി.വിക്കെതിരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല; വിമര്‍ശനവുമായി വി.ഡി സതീശന്‍
X

സോഷ്യല്‍ മീഡിയയിലൂടെ കടുത്ത വിദ്വേഷപ്രചാരണം നടക്കുമ്പോഴും സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. നമോ ടി.വി എന്ന ഓണ്‍ലൈന്‍ ചാനലിലൂടെ ഒരു പെണ്‍കുട്ടി പച്ചത്തെറിയാണ് പറയുന്നത്. പച്ചവെള്ളത്തിന് തീപിടിക്കുന്ന തരത്തിലാണ് അവര്‍ സംസാരിക്കുന്നത്. ഇതിന്റെ വീഡിയോ സൈബര്‍ സെല്ലിന്റെ ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിന് അയച്ചുകൊടുത്തിട്ടും നടപടിയെടുത്തില്ലെന്നും സതീശന്‍ പറഞ്ഞു.

ഇത്തരം വിഷയങ്ങളില്‍ സര്‍ക്കാരിന്റെ നിലപാടില്ലായ്മയാണ് തെളിയുന്നത്. ഓരോ സ്ഥലത്തും ഓരോ തരത്തിലുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് നടത്തിയ ഇടപെടലുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സമുദായ നേതാക്കളുടെ യോഗം വിളിക്കുമെന്ന് കെ.സുധാകരന്‍ പറഞ്ഞു. പാലാ ബിഷപ്പിനെ കണ്ട മന്ത്രി വി.എന്‍ വാസവന്‍ നിരുത്തരവാദപരമായാണ് പെരുമാറിയതെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story