'സിനിമാ വിലക്കിന് പരിഹാരം കാണണം'; ഷെയിൻ നിഗം 'അമ്മ'ക്ക് കത്ത് നൽകി
'എഡിറ്റിംഗ് കാണണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. നിർമാതാവ് സോഫിയ പോളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കരാറിൽ വ്യക്തത വരുത്താനാണ് സംവിധായകരുമായി ചർച്ചകൾ നടത്തിയത്'
തിരുവനന്തപുരം: സിനിമാ വിലക്കിന് പരിഹാരം കാണണമെന്ന് നടീനടൻമാരുടെ സംഘടനയായ അമ്മയ്ക്ക് ഷെയിൻ നിഗം കത്ത് നൽകി. തനിക്കെതിരെ നടക്കുന്നത് നുണപ്രചാരണമാണ്. എർ.ഡി.എക്സ് സിനിമയുടെ എഡിറ്റിംഗ് കാണണമെന്ന് താൻ ആവശ്യപ്പെട്ടിട്ടില്ല. നിർമാതാവ് സോഫിയ പോളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കരാറിൽ വ്യക്തത വരുത്താനാണ് സംവിധായകരുമായി ചർച്ചകൾ നടത്തിയതെന്നും ഷെയിൻ നിഗം അമ്മയ്ക്ക് നൽകിയ കത്തിൽ പറയുന്നു.
ഇന്ന് രാവിലെയാണ് ഷെയിൻ നിഗം ആദ്യം സോഫിയ പോളിന് അയച്ച മെയിലും സോഫിയ പോൾ നിർമാതാക്കൾക്ക് നൽകിയ പരാതിയും പുറത്തുവന്നത്. ആർ.ഡി.എക്സ് സിനിമയുടെ മാർക്കറ്റിംഗിലും പ്രമോഷനിലും ബ്രാന്റിംഗിലും തനിക്ക് പ്രാധാന്യം വേണമെന്നാവശ്യപ്പെട്ടാണ് ഷെയിൻ നിർമാതാവ് സോഫിയ പോളിന് കത്തയച്ചത്. പോസ്റ്ററിലും ട്രെയിലറിലും തന്റെ കഥാപാത്രം മുന്നിട്ടു നിൽക്കണമെന്നും കത്തിലുണ്ട്. ഷെയിനും അമ്മയും കാരണം ഷൂട്ടിംഗ് തടസ്സപ്പെട്ടെന്നും സോഫിയ പോളിന്റെ കത്തിലുണ്ട്.
കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഷെയിൻ നിഗത്തിനെ വിലക്കുന്നതെന്ന് നിർമാതാവ് രഞ്ജിത്ത് വാർത്താ സമ്മേളനം വിളിച്ചപ്പോൾ തന്നെ വ്യക്തമാക്കിയിരുന്നു. വലിയ ബുദ്ധിമുട്ടാണ് ഷെയിൻ സിനിമയുടെ സെറ്റിൽ ഉണ്ടാക്കിയതെന്നും ഇതുകാരണം കടുത്ത മാനസിക സംഘർഷം അനുഭവിച്ചെന്നും സോഫിയ പോൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു.
ഇത് സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന കത്തുകൾ. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാണ്ട് പൂർത്തയായ സമയത്താണ് ഷെയിൻ നിഗം തന്റെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞത് പോലെ തോന്നുവെന്നും അതിനാൽ എഡിറ്റിംഗ് കാണണമെന്നും പോസ്റ്ററിൽ കൂടുതൽ പ്രാധാന്യം വേണമെന്ന് ആവശ്യപ്പെട്ടതായും സോഫിയാ പോൾ ആരോപിച്ചിരുന്നു
Adjust Story Font
16