Quantcast

ഒടുവിൽ വേതനമായി: തെരഞ്ഞെടുപ്പിൽ ഡ്യൂട്ടി ചെയ്ത സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് വേതനം അനുവദിച്ചു

ഡ്യൂട്ടി കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടപ്പോഴാണ് സർക്കാർ ഉത്തരവായത്

MediaOne Logo

Web Desk

  • Published:

    4 July 2024 4:37 PM GMT

Finally, the salary: Special police officers who were on duty during the election were given salary,latest newsഒടുവിൽ വേതനമായി: തെരഞ്ഞെടുപ്പിൽ ഡ്യൂട്ടി ചെയ്ത സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് വേതനം അനുവദിച്ചു
X

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡ്യൂട്ടി ചെയ്ത സ്പെഷ്യൽ പൊലീസ് ഓഫീസർമാർക്ക് ഒടുവിൽ വേതനം അനുവദിച്ചു. ഇതിനായി 6.32 കോടി രൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. എസ്.പി.സി, എൻ.സി.സി. കുട്ടികളടക്കം കാൽലക്ഷത്തോളം പേരാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്.

ഡ്യൂട്ടി കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടപ്പോഴാണ് പണം അനുവദിച്ച് സർക്കാർ ഉത്തരവായത്. രണ്ട് ദിവസത്തെ ഡ്യൂട്ടിക്ക് 2600 രൂപയാണ് വേതനമായി നൽകേണ്ടത്. നിയമസഭയിൽ പ്രതിപക്ഷ നേതാവടക്കം വിഷയം ഉയർത്തിയിരുന്നു.

TAGS :

Next Story