Quantcast

തെരുവുനായ അക്രമത്തിൽ മരിച്ച നിഹാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2022-23 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം 6043 അധിക തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ അനുമതി നൽകി.

MediaOne Logo

Web Desk

  • Published:

    27 Jun 2023 9:51 AM GMT

financial assistance of Rs 10 lakh has been announced for Nihals family
X

തിരുവനന്തപുരം: തെരുവുനായ അക്രമത്തിൽ മരിച്ച നിഹാലിന്റെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഈ മാസം 11-നാണ് നിഹാൽ തെരുവുനായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 2022-23 അധ്യയന വർഷത്തെ തസ്തിക നിർണ്ണയ പ്രകാരം 6043 അധിക തസ്തികകൾ സൃഷ്ടിക്കാനും മന്ത്രിസഭ അനുമതി നൽകി. 2326 സ്‌കൂളുകളിലാണ് 2022 ഒക്ടോബർ ഒന്നു മുതലുള്ള പ്രാബല്യത്തിൽ തസ്തിക സൃഷ്ടിക്കുക.

നെല്ല് സംഭരണം സംബന്ധിച്ച വിഷയങ്ങൾ പരിഗണിച്ച് ആവശ്യമായ തീരുമാനങ്ങളെടുക്കുകയോ ശിപാർശകൾ സമർപ്പിക്കുകയോ ചെയ്യുന്നതിന് മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തും. ധനകാര്യം, ഭക്ഷ്യ-പൊതുവിതരണം, കൃഷി, സഹകരണം, വൈദ്യുതി വകുപ്പ് മന്ത്രിമാർ അടങ്ങുന്നതാണ് ഉപസമിതി.

കേരള സ്റ്റേറ്റ് ബിവറേജസ് കേർപ്പറേഷനിൽ സർക്കാർ ജീവനക്കാരുടെ 11-ാം ശമ്പള പരിഷ്‌കരണത്തിന്റെ അടിസ്ഥാനത്തിൽ ശമ്പള പരിഷ്‌കരണം നടപ്പാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

TAGS :

Next Story