'സിദ്ധാർഥന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണം'; മുഖ്യമന്ത്രിക്കും ഗവർണർക്കും നിവേദനം
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിനാണ് നിവേദനം നൽകിയത്
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ മരണപ്പെട്ട വിദ്യാർഥി സിദ്ധാർഥന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകണമെന്ന് ആവശ്യം. സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ മുഖ്യമന്ത്രിക്കും ഗവർണർക്കും നിവേദനം നൽകി. സിദ്ധാർഥൻ ഉപയോഗിച്ച വസ്തുക്കൾ നഷ്ടപ്പെടുത്തി എന്നും കത്തിൽ പറയുന്നു. സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിന് പിന്നാലെ ഈ വർഷം ഫെബ്രുവരി 18- നാണ് സിദ്ധാർഥനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
സിദ്ധാർഥൻ മരിച്ച് ഏഴ് മാസത്തിനു ശേഷമാണ് ആവശ്യവുമായി സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിൻ എത്തിയിരിക്കുന്നത്. സിദ്ധാർഥൻ്റെ സഹോദരൻ്റെ തുടർപഠനത്തിന് സാമ്പത്തിക സഹായം നൽകാൻ സർവകലാശാലക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് നിവേദനം.
Next Story
Adjust Story Font
16