ദീപുവിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമെന്ന് എഫ്‌ഐആർ; നാല് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു
ചേലക്കുളം സ്വദേശികളായ സൈനുദീൻ, ബഷീർ, അബ്ദുൽ റഹ്മാൻ , അസീസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് എഫ്‌ഐആർ. രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസ് റിപ്പോർട്ട്. മർദിച്ചത് കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്നും എഫ്‌ഐആർ. സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. ചേലക്കുളം സ്വദേശികളായ സൈനുദീൻ, ബഷീർ, അബ്ദുൽ റഹ്മാൻ , അസീസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ദീപുവിനെ മർദ്ദിച്ചത് ആസൂത്രിതമല്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. വിളക്കണയ്ക്കൽ പ്രതിഷേധത്തിന്റെ ഭാഗമായി വീടുകളിലെ ലൈറ്റുകൾ ദീപു ബലം പ്രയോഗിച്ച് അണയ്ക്കാൻ ശ്രമിച്ചു. ഇത് തടയാൻ സിപിഎം പ്രവർത്തകർ ചെന്നതോടെ സംഘർഷമുണ്ടാകുകയായിരുന്നു. അറസ്റ്റിലായ പ്രതികൾക്ക് നിയമസഹായം നൽകുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.
അതേസമയം, ദീപുവിന്റെ മൃതദേഹം പാറപ്പുറത്തെ വീട്ടിലെത്തിച്ചു.. കിഴക്കന്പലത്തെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായാണ് മൃതദേഹം വീട്ടിലെത്തിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീട്ടിലെത്തി ആദരാഞ്ജലി അർപ്പിച്ചു. സംസ്കാരം അൽപ്പസമയത്തിനകം കാക്കനാട് അത്താണിയിലെ പൊതുശ്മശാനത്തിൽ നടക്കും.
Adjust Story Font
16