പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം; തീയണയ്ക്കൽ ശ്രമം തുടരുന്നു
![Fire at plywood company in Perumbavoor, Firefighting efforts continue Fire at plywood company in Perumbavoor, Firefighting efforts continue](https://www.mediaoneonline.com/h-upload/2024/03/10/1414392-3.webp)
എറണാകുളം: എറണാംകുളം പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം ഉണ്ടായി. രായമംഗലം പീച്ചനാംമുകളില്‍ പ്ലൈവുഡ് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീയണയക്കാനുളള ശ്രമം തുടരുന്നു.
പുല്ലുവഴി സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലാണ് കമ്പനി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. കനത്ത ചൂടുകാരണം തീ അണയ്ക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടെങ്കിലും നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. നിലവില്‍ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. തീ മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കാതിരിക്കാന്‍ ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നു.
Next Story
Adjust Story Font
16