വഴുതക്കാട് ഫിഷ് ടാങ്ക് ഗോഡൗണിൽ വൻ തീപിടിത്തം
തീയണക്കാനുള്ള ശ്രമം തുടരുകയാണ്
തിരുവനന്തപുരം: വഴുതക്കാട് വൻ തീപിടിത്തം. ഫിഷ് ടാങ്ക് ഗോഡൗണും അക്വോറിയവും പ്രവർത്തിക്കുന്ന ഇരു നിലക്കെട്ടിടത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്‍കി. നാല് യൂണിറ്റ് ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിന്റെ ഭിത്തി പൊളിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പടർന്ന സമീപ വീടുകളിലെ ആളുകളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യമുണ്ടായ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗോഡൗണിൽ വെൽഡിങ് വർക്കുകൾ നടക്കുകയായിരുന്നുവെന്ന് കടയുടമ മീഡിയവണിനോട് പറഞ്ഞു. അപകടത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി ആന്റണി രാജു പ്രതികരിച്ചു.
Next Story
Adjust Story Font
16