എടയാർ വ്യവസായ മേഖലയിൽ തീപിടിത്തം
രാത്രി എട്ടുമണിയോടുകൂടിയാണ് തീപിടിത്തമുണ്ടായത്
എറണാകുളം: എറണാകുളം എടയാർ വ്യവസായ മേഖലയിൽ തീപിടുത്തം. ഇടുക്കി ജങ്ഷനിലെ ജ്യോതി കെമിക്കൽസിലാണ് തീപിടുത്തമുണ്ടായത്. രാത്രി എട്ടുമണിയോടുകൂടിയാണ് സംഭവം.
നിരവധി കെമിക്കലുകൾ ഉണ്ടായിരുന്നതിനാൽ തീ പെട്ടെന്നു തന്നെ പടർന്നു പിടിച്ചു. രണ്ടു മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയത്.
Next Story
Adjust Story Font
16