Quantcast

ഓടുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

കാറിലെ എസിയില്‍ നിന്നുമുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

MediaOne Logo

Web Desk

  • Updated:

    21 Sep 2021 12:58 PM

Published:

21 Sep 2021 12:57 PM

ഓടുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
X

നെയ്യാറ്റിന്‍കരയില്‍ ഓടുന്ന കാറിന് തീപിടിച്ചു. പുക കണ്ടതോടെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഓടികൊണ്ടിരുന്ന കാറിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് റോഡരികില്‍ നിര്‍ത്തയതോടെയാണ് കാറിലുണ്ടായിരുന്നവര്‍ അത്ഭുതകരാമായി രക്ഷപ്പെട്ടത്.

നെയ്യാറ്റിന്‍കര ടൗണ്‍ഹാളിന് സമീപത്ത് തിങ്കളാഴ്ച ഉച്ചക്ക് 3.40നായിരുന്നു കാറിന് തീ പിടിച്ചത്. കാറിലുണ്ടായിരുന്നത് പുതിയതുറ സ്വദേശി ജോയിയും സുഹൃത്ത് അടിമലത്തുറ സ്വദേശി ലുജീനുമായിരുന്നു. കാറിലെ എസിയില്‍ നിന്നുമുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

നാട്ടുകാരും നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്‌സുമെത്തി അരമണിക്കൂറിലെറെ പരിശ്രമിച്ച് തീ കെടുത്തിയത്. ദേശീയപാതിയിലെ മറ്റ് വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തിയതും വലിയ അപകടം ഒഴിവാക്കാനായി.

TAGS :

Next Story