തീയണക്കുന്നതിനിടെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റു; സ്റ്റേഷന്‍ ഓഫീസര്‍ക്ക് സ്ഥലം മാറ്റം
അമ്പലപ്പാറയിലെ കോഴിവേസ്റ്റ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ചു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്കാണ് പൊള്ളലേറ്റത്.
മണ്ണാർക്കാട് അമ്പലപ്പാറയിലെ കോഴിവേസ്റ്റ് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിനിടെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് പൊള്ളലേറ്റ സംഭവത്തില്‍ സ്റ്റേഷന്‍ ഓഫീസറെ സ്ഥലംമാറ്റി. തീയണയ്ക്കുന്ന സമയം ജീവനക്കാര്‍ ഫയര്‍സ്യൂട്ട് ഉപയോഗിക്കാതിരുന്നതിനാണ് നടപടി. ഇടുക്കി പീരുമേടിലേക്കാണ് സ്ഥലം മാറ്റം.
തീപിടിത്തം ഉണ്ടായാൽ ജീവനക്കാരെ നിർബന്ധമായും ഫയര്‍സ്യൂട്ട് ധരിപ്പിക്കണമെന്ന് റീജിയണല്‍, ജില്ലാ ഫയര്‍ ഓഫീസര്‍മാർ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇത് മണ്ണാർക്കാട് സ്റ്റേഷൻ ഓഫീസർ പാലിച്ചില്ലെന്നാണ് കണ്ടെത്തല്‍. സ്റ്റേഷനിലെ മറ്റ് ജീവനക്കാർക്ക് താക്കീത് നൽകിയതായും ജില്ലാ ഫയർ ഓഫീസർ അറിയിച്ചു.
അമ്പലപ്പാറ തിരുവിഴാംകുന്നിൽ കോഴി മാലിന്യത്തില്‍ നിന്ന് ഓയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഫാക്ടറിയിലാണ് കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ ഫാക്ടറിയിലെ ഓയില്‍ നിറച്ച ടാങ്ക് പൊട്ടിത്തെറിച്ച് അഞ്ച് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരടക്കം നിരവധിപേര്‍ക്ക് പൊള്ളലേറ്റിരുന്നു.
Adjust Story Font
16