Quantcast

മുണ്ടക്കയത്ത് കിടപ്പുമുറിയിൽ തീപടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം

പെഡസ്റ്റൽ ഫാനിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം

MediaOne Logo

Web Desk

  • Published:

    19 Feb 2024 3:04 AM GMT

മുണ്ടക്കയത്ത് കിടപ്പുമുറിയിൽ തീപടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം
X

കോട്ടയം: കിടപ്പുമുറിയിൽ തീപടർന്ന് വയോധികയ്ക്ക് ദാരുണാന്ത്യം. മുണ്ടക്കയം വേലനിലം സ്വദേശി സരോജിനി മാധവനാണ്(80) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം.

മുറിക്കുള്ളിൽ തീയും പുകയും ഉയരുന്നതുകണ്ടാണു വീട്ടുകാർ വിവരമറിഞ്ഞത്. അയൽവാസികളും വീട്ടുകാരും ചേർന്നു മുറിക്കുള്ളിലെ തീ അണച്ചെങ്കിലും സരോജിനിയെ രക്ഷിക്കാനായില്ല.

മുറിക്കുള്ളിൽ പ്രവർത്തിച്ചിരുന്ന പെഡസ്റ്റൽ ഫാനിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം. മുണ്ടക്കയം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Summary: Fire breaks out in bedroom in Kottayam's Mundakkayam, elderly woman dies

TAGS :

Next Story