Quantcast

മരടിലെ ബാർ ഹോട്ടലിൽ വെടിവെപ്പ്; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

കൊല്ലം സ്വദേശി റോജൻ ആണ് ബാർ ഹോട്ടലിന്‍റെ ഭിത്തിയിലേക്ക് വെടിയുതിർത്തത്, റോജനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്

MediaOne Logo

Web Desk

  • Updated:

    26 Oct 2022 6:46 PM

Published:

26 Oct 2022 6:25 PM

മരടിലെ ബാർ ഹോട്ടലിൽ വെടിവെപ്പ്; സി സി ടി വി ദൃശ്യങ്ങൾ പുറത്ത്
X

എറണാകുളം: എറണാകുളം മരടിലെ ബാർ ഹോട്ടലിൽ വെടിവെപ്പ്. മരട് ഓജീസ് കാന്താരി ഹോട്ടലിലാണ് വെടിവെപ്പുണ്ടായത്. കൊല്ലം സ്വദേശി റോജൻ ആണ് ബാർ ഹോട്ടലിന്‍റെ ഭിത്തിയിലേക്ക് വെടിയുതിർത്തത്. റോജനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. വെടിവെപ്പിന്‍റെ സി സി ടി വി ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു.

ബാറില്‍ മദ്യപിക്കാനെത്തിയ രണ്ടുപേരാണ് വെടിവെച്ചത്. മദ്യപിച്ച് പണംകൊടുത്ത ശേഷം കൈയ്യിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ഭിത്തിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. ഇവർ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെട്ടെങ്കിലും പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.സംഭവത്തെതുടര്‍ന്ന് ബാര്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ബാര്‍ അധികൃതര്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കി.

TAGS :

Next Story