Quantcast

ഭാരതീയ ന്യായ് സംഹിതയില്‍ സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറത്ത്

കൊടക് മടിക്കേരി സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെയാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്തത്

MediaOne Logo

Web Desk

  • Published:

    1 July 2024 1:44 PM GMT

The first case in the Kerala in Bharatiya Nyaya Samhita registered in Malappurams Kondotty
X

മലപ്പുറം: ഭാരതീയ ന്യായ് സംഹിത അനുസരിച്ച് സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറം കൊണ്ടോട്ടിയില്‍. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിന് ഭാരതീയ ന്യായ് സംഹിതയിലെ 281-ാം വകുപ്പ് ചുമത്തിയാണ് കര്‍ണാടകയിലെ കൊടക് മടിക്കേരി സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തത്.

അശ്രദ്ധമായും മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിലും ഇരുചക്രവാഹനം ഓടിച്ചതിനാണ് കൊണ്ടോട്ടി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തത്. ഭാരതീയ ന്യായസംഹിത 2023ലെ വകുപ്പ് 281, മോട്ടോര്‍ വെഹിക്കിള്‍ ആക്ട് 1988ലെ വകുപ്പ് 194 ഡി എന്നിവയാണു ചുമത്തിയിരിക്കുന്നത്. പുതുതായി നിലവില്‍ വന്ന ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ വകുപ്പ് 173 പ്രകാരമാണ് എഫ്.ഐ.ആര്‍ തയാറാക്കിയത്.

Summary: The first Bharatiya Nyaya Samhita case in Kerala registered in Malappuram's Kondotty

TAGS :

Next Story