20 ലക്ഷം യുവാക്കൾക്ക് തൊഴിൽ; അതിദാരിദ്ര്യം ഇല്ലാതാക്കും : മുഖ്യമന്ത്രി
എൽ.ഡി.എഫിന്റെ തുടർഭരണം കേരള ചരിത്രത്തിലെ സമുജ്വലമായ പുതിയ തുടക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിസഭ അധികാരമേറ്റശേഷം നടത്തിയ ആദ്യ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘദൃഷ്ടിയോടെയുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയുണ്ടാകും. കഴിഞ്ഞ അഞ്ച് വർഷം കേരളത്തിന്റെ വികസനത്തിൽ വന്‍ കുതിപ്പുണ്ടാക്കി. മതസൗഹാർദത്തിന്റെ നാടായി കേരളത്തെ നിലനിർത്താനായി. അഞ്ചു വർഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കും.
ജനങ്ങൾക്ക് വേണ്ടിയാകും സർക്കാർ പ്രവർത്തിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. കൃഷിഭവനുകൾ സ്മാർട്ടാകും. ഭക്ഷ്യസംസ്കരണ വ്യവസായ സാധ്യതകൾ ഉപയോഗപ്പെടുത്തും. കൃഷി, വ്യവസായ മേഖലകളെ മെച്ചപ്പെടുത്തും.ഇരുപത്തഞ്ച് വർഷം കൊണ്ട് കേരളത്തിലെ ജീവിതനിലവാരം വികസിത രാജ്യങ്ങളിലേത് സമാനമായ അന്താരാഷ്ട്ര നിലവാരത്തിലുള്ളതാക്കും. ആരോഗ്യ വിദ്യാഭ്യാസ പാർപ്പിട മേഖലകളെ ശക്തിപ്പെടുത്തും. കൂടുതൽ തഴിലവസരങ്ങൾ സൃഷ്ടിക്കും. ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക ഊന്നൽ നൽകും. പാൽ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.
ഇരുപത് ലക്ഷം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു,. ജപ്തിയിലായവരുടെ കിടപ്പാടങ്ങൾ നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക നിയമ നിർമ്മാണം നടത്തും. പരാതി പരിഹാരത്തിന് ഏകജാലക സംവിധാനം ഏർപ്പെടുത്തും . പൊതു മേഖല സ്ഥാപനങ്ങളെ നവീകരിക്കും. സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാൻ സംവിധാനമുണ്ടാകും.
Adjust Story Font
16