ഒന്നാംഘട്ട പാഠപുസ്തക പരിഷ്കരണം പൂർത്തിയായി; പോക്സോ നിയമങ്ങൾ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
ഈ മാസം അച്ചടി ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നാംഘട്ട പാഠപുസ്തക പരിഷ്കരണം പൂർത്തിയായി. പുസ്തകങ്ങൾക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നൽകി.1, 3,5,7,9 ക്ലാസുകളിലെ 170 പുസ്തകങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.ഈ മാസം അച്ചടി ആരംഭിക്കും. രണ്ടുകോടിയോളം പുസ്തകങ്ങളാണ് അച്ചടിച്ച് പുറത്തിറക്കേണ്ടത്.
പോക്സോ നിയമങ്ങൾ പാഠപുസ്തകങ്ങളില്‍ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം കൂടിയാണ് ഇത് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന് പുറമെ എല്ലാ പാഠപുസ്തകങ്ങളിലും ഭരണഘടനാ ആമുഖം ചേര്‍ത്തിട്ടുണ്ട്. കായിക രംഗം, മാലിന്യസംസ്കരണം, പൗരബോധം,തുല്യനീതി മുന്‍നിര്‍ത്തിയുള്ള ലിംഗ അവബോധം, ശാസ്ത്രബോധം തുടങ്ങിയവയും പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Next Story
Adjust Story Font
16