Quantcast

ആലപ്പുഴയിൽ റോഡിലെ കുഴിയിൽ വീണ് സൈക്കിൾ യാത്രക്കാരൻ മരിച്ചു

ഈ ഭാഗത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലായിരുന്നെന്ന് നാട്ടുകാര്‍

MediaOne Logo

Web Desk

  • Updated:

    4 May 2023 5:59 AM

Published:

4 May 2023 5:53 AM

Alappuzha,fisherman fisherman died after falling into a pothole on the road in Alappuzha,ബ്രേക്കിങ് ന്യൂസ് മലയാളം,breaking news malayalam,ആലപ്പുഴയിൽ റോഡിലെ കുഴിയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ചു
X

ആലപ്പുഴ: കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചു. കളരിക്കൽ പ്ലാക്കിൽ വീട്ടിൽ ജോയ് (50) ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയായ ജോയി സൈക്കിളിൽ പോകുന്നതിനിടെ രാത്രി കുഴിയിൽ വീഴുകയായിരുന്നു. പുതിയ കലുങ്ക് പണിയാനാണ് റോഡ് കുറുകെ പൊളിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. ഈ ഭാഗത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇല്ലായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. കുഴിയിലേക്ക് വീണ് കഴുത്തൊടിഞ്ഞാണ് ജോയ് മരിച്ചിരിക്കുന്നത്. കേബിള്‍ ജോലിക്കെത്തിയവരാണ് ജോയ് വീണുകിടക്കുന്നത് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റോഡിലെ കുഴിക്കെതിരെ നിരവധി തവണ പരാതി നൽകിയെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. അപകടത്തിന് ശേഷമാണ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചതെന്നു പ്രദേശവാസികള്‍ പറയുന്നു.


TAGS :

Next Story