Quantcast

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭം; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്

ചിറയിൻകീഴ് സ്വദേശി ഷിബുവിനാണ് പരിക്ക്.

MediaOne Logo

Web Desk

  • Updated:

    2023-07-27 02:18:42.0

Published:

27 July 2023 2:17 AM GMT

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭം; വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്
X

തിരുവനന്തപുരം: മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭം. പൊഴി മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ചിറയിൻകീഴ് സ്വദേശി ഷിബുവിനാണ് പരിക്ക്. ഇയാളെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

തൃശൂർ പടിയൂർ കെട്ടിച്ചിറയിൽ വഞ്ചി മറിഞ്ഞ് യുവാവിനെ കാണാതായി. കല്ലേറ്റുങ്കര സ്വദേശി പ്രണവിനെയാണ് കാണാതായത്. പുലർച്ചെ സുഹൃത്തിനൊപ്പം വഞ്ചിയിൽ മീൻ പിടിക്കാൻ പോയപ്പോഴാണ് അപകടം.

TAGS :

Next Story