സർക്കാർ സംവിധാനങ്ങളെ കുറ്റപ്പെടുത്തി മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു
സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥ മനോഭാവവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
സർക്കാർ സംവിധാനങ്ങളെ വിമർശിച്ച് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു. പറവൂർ മാല്യങ്കര സ്വദേശി സജീവനാണ് ആത്മഹത്യ ചെയ്തത്. സർക്കാർ സംവിധാനങ്ങളും ഉദ്യോഗസ്ഥ മനോഭാവവുമാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ഭൂമി തരം മാറ്റാനായി ഒരു വർഷമായി ശ്രമിച്ചിട്ടും നടന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. നിരവധി തവണ ഓഫീസുകൾ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
Next Story
Adjust Story Font
16