വിഴിഞ്ഞം സമരം; തിരുവനന്തപുരം ബൈപാസ് റോഡിലെ ഒമ്പത് സ്ഥലങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ ഇന്ന് ഉപരോധിക്കും
വള്ളങ്ങളുമായി എത്തിയാണ് തൊഴിലാളികള്‍ റോഡ് ഉപരോധിക്കുക.
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന്‍റെ അറുപത്തിമൂന്നാം ദിനമായ ഇന്ന് തിരുവനന്തപുരം ബൈപാസ് റോഡിലെ ഒമ്പത് സ്ഥലങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ ഉപരോധിക്കും. വള്ളങ്ങളുമായി എത്തിയാണ് തൊഴിലാളികള്‍ റോഡ് ഉപരോധിക്കുക.
മുഴുവന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളും റോഡ് ഉപരോധത്തിന് എത്തുമെന്ന് ലത്തീന്‍ അതിരൂപത അറിയിച്ചു. റോഡ് ഉപരോധം ജില്ലാ കലക്ടര്‍ വിലക്കിയിട്ടുണ്ടെങ്കിലും വിലക്ക് അനുസരിക്കില്ലെന്ന് ലത്തീന്‍ അതിരൂപത വ്യക്തമാക്കി. സമരം ചെയ്യുന്നവരുടെ മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നാണ് ലത്തീന്‍ രൂപതയുടെയും മത്സ്യത്തൊഴിലാളികളുടെയും നിലപാട്.
തുറമുഖ നിർമാണം നിർത്തിവച്ച് ശാസ്ത്രീയ പഠനം നടത്തുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വാടകനൽകി പുനരധിവസിപ്പിക്കുക, മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് മത്സ്യത്തൊഴിലാളികളുടെ സമരം.
Adjust Story Font
16