തൃശൂർ ഷോളയാറിൽ അഞ്ച് പേർ പുഴയിൽ മുങ്ങിമരിച്ചു
മരിച്ചത് വിനോദയാത്രയ്ക്കെത്തിയ തമിഴ്നാട് സ്വദേശികൾ
തൃശൂർ: ഷോളയാർ ചുങ്കത്ത് അഞ്ച് യുവാക്കൾ പുഴയിൽ മുങ്ങിമരിച്ചു. വിനോദയാത്രയ്ക്കെത്തിയ കോയമ്പത്തൂർ കെണറ്റിക്കടവിൽ നിന്നുള്ള വിദ്യാർഥികളാണ് മരിച്ചത്. ശരത്, റഹീൽ, ധനുഷ്, അജയ്, വിനീത് എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടതാണെന്നാണ് സംശയം. മൃതദേഹങ്ങൾ വാൽപ്പാറ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് ബൈക്കുകളിലായി പത്ത് പേരാണ് കോയമ്പത്തൂരിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയത്.
Next Story
Adjust Story Font
16