സംസ്ഥാനത്ത് അഞ്ചു പേർക്ക് കൂടി സിക സ്ഥിരീകരിച്ചു
56 പേര്‍ക്കാണ് ഇതുവരെ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. എട്ടു പേര് നിലവില്‍ ചികിത്സയില്‍ കഴിയുന്നു.
സംസ്ഥാനത്ത് ഇന്ന് അഞ്ചു പേർക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് സിക ബാധിതരുടെ ആകെ എണ്ണം 56 ആയി. നിലവിൽ എട്ടുപേരാണ് വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ല. ആശുപത്രിയില്‍ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
Next Story
Adjust Story Font
16