പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറും; ആഘോഷനിറവില്‍ തൃശ്ശിവപ്പേരൂര്‍
10, 11 തിയതികളിലാണ് പൂരം. 15 ലക്ഷത്തോളം പേരെയാണ് ഇത്തവണ പൂര നഗരി പ്രതീക്ഷിക്കുന്നത്
തൃശൂര്‍: തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടിയിലും പാറമേക്കാവിലും 8 ഘടക ക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം. ഇനി പൂര നഗരിക്ക് ആഘോഷത്തിന്‍റെ നാളുകളാണ്. 10, 11 തിയതികളിലാണ് പൂരം. 15 ലക്ഷത്തോളം പേരെയാണ് ഇത്തവണ പൂര നഗരി പ്രതീക്ഷിക്കുന്നത്.
ഇനി തൃശൂരിൽ എത്തുന്നവരുടെ കണ്ണിലും കാതിലും പൂരത്തിന്‍റെ താളവും വർണവുമായിരിക്കും. രാവിലെ 9 നും 10.30നും ഇടയിൽ പാറമേക്കാവ് ക്ഷേത്രത്തിലും 10.30- 10.50നും ഇടയിൽ തിരുവമ്പാടി ക്ഷേത്രത്തിലും ഉത്സവത്തിന് കൊടിയേറും. എട്ടാം തിയതിയാണ് സാമ്പിൾ വെടിക്കെട്ട്. 9ന് പൂര വിളംബരം. 10ന് പുലർച്ചെ ഘടക പൂരങ്ങളുടെ വരവോടെ തേക്കിൻകാട് നിറയും. പിന്നെ ആഘോഷത്തിന്‍റെ രാപ്പകൽ. മുൻവർഷങ്ങളെക്കാൾ ആളുകൾ വരുമെന്നതിനാൽ ശക്തമായ സുരക്ഷയൊരുക്കാൻ പൊലീസ് പ്രവർത്തനമാരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങൾ ഇല്ലെങ്കിലും സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16