Quantcast

പറന്നെത്തിയ പ്രാണൻ: സൂചിപ്പാറയിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ രക്ഷിച്ചു

സന്നദ്ധസംഘടനയിലെ 3 പേരെയാണ് സൈന്യം എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-08-03 09:34:00.0

Published:

3 Aug 2024 9:24 AM GMT

Flying soul: The rescue workers who were trapped in the needle rock were rescued, latest news malayalam പറന്നെത്തിയ പ്രാണൻ: സൂചിപ്പാറയിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ രക്ഷിച്ചു
X

കൽപ്പറ്റ: സൂചിപ്പാറയിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ രക്ഷിച്ച് ചൂരൽമലയിലെത്തിച്ചു. ​ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ സന്നദ്ധസംഘടനയിലെ 3 പേരെയാണ് സൈന്യം എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തിയത്. ദുരന്തത്തിൽ‍‍‍ അകപ്പെട്ടവർക്കായി തിരച്ചിൽ നടത്തുന്നതിനിടെ ഇന്നലെ രാത്രിയിലാണ് ഇവർ സൂചിപ്പാറയിൽ കുടുങ്ങിയത്.

സൂചിപ്പാറയിൽ കുടുങ്ങിയ 3 പേരിൽ ഒരാൾ സ്വയം നടന്ന് രക്ഷപ്പെടുകയായിരുന്നു. ബാക്കിയുള്ള രണ്ടാളുകളേയാണ് സൈന്യത്തിന്റെ ഹെലികോപ്റ്ററെത്തി രക്ഷിച്ചത്. ശക്തമായ കുത്തൊഴുക്കുള്ള ഭാ​ഗമായതിനാൽ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ എയർലിഫ്റ്റ് അല്ലാതെ മറ്റ് മാർ​ഗങ്ങളില്ലെന്ന് മനസിലാക്കിയ സൈന്യം രണ്ടുതവണ പ്രദേശത്ത് പരീക്ഷണ പറക്കലുൾപ്പെടെ നടത്തിയിരുന്നു.

ശേഷം സുരക്ഷിതമായി രക്ഷപ്പെടുത്താൻ കഴിയും എന്ന് ഉറപ്പുവരുത്തിയതിനുശേഷമാണ് ഇവരെ എയർലിഫ്റ്റ് ചെയ്ത് സൂചിപ്പാറയിലെത്തിച്ചത്. സുരക്ഷിത സ്ഥാലത്തെത്തിച്ച ഇവരെ സേനയുടെ ആംബുലൻസിൽ മേപ്പാടിയിലെ ആശുപത്രിയിലെത്തിച്ചു. വിദ​ഗ്ധ ചികിത്സ ആവശ്യമെങ്കിൽ മാത്രം മറ്റുള്ള ആശുപത്രിയിലേക്ക് മാറ്റും.

TAGS :

Next Story