Quantcast

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടന്നുവെന്ന് സതീശന്‍

മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന പേരിൽ വന്ന ശബ്ദ സന്ദേശം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണ്

MediaOne Logo

Web Desk

  • Updated:

    2022-02-05 06:07:05.0

Published:

5 Feb 2022 6:06 AM GMT

മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച്   രാജ്യദ്രോഹ പ്രവർത്തനങ്ങൾ നടന്നുവെന്ന് സതീശന്‍
X

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട സ്വപ്നയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ, രാജ്യരാജ്യദ്രോഹപ്രവർത്തനങ്ങൾ നടന്നു. മുഖ്യമന്ത്രിക്ക് പങ്കില്ലെന്ന പേരിൽ വന്ന ശബ്ദ സന്ദേശം കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണ്. ആ ഗൂഢാലോചന കൂടി അന്വേഷിക്കണം. മൂടിവയ്ക്കപ്പെട്ട സത്യങ്ങൾ വെളിവായിക്കൊണ്ടിരിക്കുകയാണെന്നും സതീശന്‍ പറഞ്ഞു.

സ്വർണ കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടായിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന കാര്യങ്ങൾ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് അവിശ്വസനീയമാണ്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ വരെ ഇത്തരത്തിൽ രാജ്യദ്രോഹപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടാകാം. എല്ലാ സാമ്പത്തിക അഴിമതികളുടെയും കേന്ദ്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും സതീശന്‍ പറഞ്ഞു.

ലോകായുക്തയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾക്കുള്ള അംഗീകാരമാണ് കാനത്തിന്‍റെ വെളിപ്പെടുത്തൽ. ലൈഫ് മിഷനെ യുണിടാക്കുമായി ബന്ധപ്പെടുത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. യുണിടാക്കിൽ നിന്ന് കിട്ടിയ കമ്മീഷൻ ഇവരെല്ലാം കൂടി പങ്ക് വെച്ചെടുത്തു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം അവസാനിപ്പിച്ചത് പോലും ഗൂഢാലോചനയുടെ ഭാഗമായിട്ടാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയാണ് അതിന് കാരണമെന്നും സതീശന്‍ ആരോപിച്ചു.

TAGS :

Next Story