Quantcast

തിരുവനന്തപുരത്ത് ക്ഷേത്രത്തിൽ നിന്ന് സദ്യ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ

നിരവധി പേർ ചികിത്സ തേടി,ആരുടെയും ആരോഗ്യ നില ഗുരുതരമല്ല

MediaOne Logo

Web Desk

  • Updated:

    5 April 2023 12:34 PM

Published:

5 April 2023 11:17 AM

Food poisoning at trivandrum temple
X

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂട് ക്ഷേത്രത്തിൽ നിന്ന് സമൂഹ സദ്യ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. നിരവധി പേർ ചികിത്സ തേടി,ആരുടെയും ആരോഗ്യ നില ഗുരുതരമല്ല.

വെഞ്ഞാറമൂട് പിരപ്പൻകോട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് സദ്യ കഴിച്ചവർക്കാണ് വിഷബാധയേറ്റത്. രണ്ടു ദിവസം മുമ്പായിരുന്നു സമൂഹസദ്യ. ഏകദേശം 180ഓളം പേർ ചടങ്ങിൽ പങ്കെടുത്തതായാണ് വിവരം. പനി, തലവേദന, ഛർദി തുടങ്ങിയ ലക്ഷണങ്ങളോടെയാണ് എല്ലാവരും തന്നെ ആശുപത്രിയിലെത്തിയത്.

TAGS :

Next Story