Quantcast

പറവൂരിലെ ഭക്ഷ്യവിഷബാധ; മജ്‍ലിസ് ഹോട്ടലിലെ ചീഫ് കുക്കിനെ അറസ്റ്റ് ചെയ്തു

ചെറായി സ്വദേശി അസൈനാറിനെയാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2023-01-18 16:46:28.0

Published:

18 Jan 2023 4:20 PM GMT

പറവൂരിലെ ഭക്ഷ്യവിഷബാധ; മജ്‍ലിസ് ഹോട്ടലിലെ ചീഫ് കുക്കിനെ അറസ്റ്റ് ചെയ്തു
X

കൊച്ചി: പറവൂരിലെ ഭക്ഷ്യവിഷബാധയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. മജ്‍ലിസ് ഹോട്ടലിലെ ചീഫ് കുക്കാണ് അറസ്റ്റിലായത്. ചെറായി സ്വദേശി അസൈനാറിനെയാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഹോട്ടൽ ഉടമകൾക്കെതിരെ പറവൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ഭക്ഷ്യ സുരക്ഷാ വിഭാഗം ശേഖരിച്ച ഭക്ഷണസാധനങ്ങളുടെ സാമ്പിളിന്റെ പരിശോധനാഫലത്തിന്റെയും ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ഹോട്ടലിനെതിരെ കൂടുതൽ ശക്തമായ നടപടികൾക്കും സാധ്യതയുണ്ട്.

തിങ്കളാഴ്ച വൈകിട്ട് പറവൂരിലെ മജ്‌ലിസ് ഹോട്ടലിൽ നിന്ന് കുഴിമന്തിയും അൽഫാമും കഴിച്ചവർക്ക് ചർദിയും വയറിളക്കവും അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജ്, പറവൂർ താലൂക്ക് ആശുപത്രി, പറവൂരിലെ സ്വകാര്യ ആശുപത്രികൾ, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിലായി നിരവധി പേരാണ് ചികിത്സ തേടിയത്. സംഭവത്തിൽ ആരോഗ്യവകുപ്പ് ഹോട്ടലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

TAGS :

Next Story