Quantcast

പത്തനംതിട്ടയിൽ ഭക്ഷ്യവിഷ: 15 പേർ ചികിത്സയിൽ

ദീപ ബേക്കറിയിൽ നിന്ന് ബർഗർ കഴിച്ച പതിനഞ്ചോളം പേർ ചികിത്സ തേടി

MediaOne Logo

Web Desk

  • Updated:

    9 Nov 2023 10:42 AM

Published:

9 Nov 2023 9:35 AM

പത്തനംതിട്ടയിൽ ഭക്ഷ്യവിഷ: 15 പേർ ചികിത്സയിൽ
X

പത്തനംതിട്ടയിൽ ബേക്കറിയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. ഇലവുംതിട്ട ജംഗ്ഷനിലെ ദീപ ബേക്കറിയിൽ നിന്ന് ബർഗർ കഴിച്ച പതിനഞ്ചോളം പേർ ചികിത്സ തേടി. ബേക്കറി അടയ്ക്കാൻ മെഴുവേലി ഗ്രാമപഞ്ചായത്ത് നിർദ്ദേശം നൽകി.

രാവിലെ രണ്ട് പേർ ചെന്നീർക്കര ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സക്കെത്തിയതോടെ ആരോഗ്യ വകുപ്പ് കാര്യങ്ങൾ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ഭക്ഷ്യവിഷ ബാധ കണ്ടെത്തിയത്. ചിക്കൻ, ബർഗർ, ഷവായ് തുടങ്ങിയവയാണ് രോഗികൾ കഴിച്ചിരുന്നത്. ആശുപത്രിയിൽ 13 പേരാണ് ചികിത്സ തേടിയത്.രണ്ട് പേർ പുഷ്പഗിരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. നിലവിൽ 15 പേരുടെയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.

Food poisoning in Pathanamthitta: 15 people under treatment

TAGS :
Next Story