അരവണയുടെ ഗുണനിലവാരം: കൂടുതൽ പരിശോധന വേണമെന്ന് ഫൂഡ് സേഫ്റ്റി അതോറിറ്റി
തിരുവനന്തപുരത്തെ ലാബിൽ നടത്തിയ പരിശോധനയിൽ ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു
തിരുവനന്തപുരം: ശബരിമലയിൽ അരവണയിൽ ഉപയോഗിക്കുന്ന ഏലയ്ക്കയുടെ ഗുണനിലവാരം സംബന്ധിച്ച് കൂടുതൽ പരിശോധന നടത്തണമെന്ന് ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയിൽ . സ്‌പൈസസ് ബോർഡിന്റെ ലബോറട്ടറിയിൽ പരിശോധന നടത്തി ഇനിയും പരിശോധന ആവശ്യമാണെന്നും ഫുഡ് സേഫ്റ്റി അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഹരജിയിൽ 4.30 ന് കോടതി വീണ്ടും വാദം കേൾക്കും.
തിരുവനന്തപുരത്തെ ലാബിൽ നടത്തിയ പരിശോധനയിൽ ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് കൊച്ചിയിലെ ലാബിൽ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത്.
Next Story
Adjust Story Font
16