സ്കൂളിൽ വൃത്തിഹീനമായി സ്ഥലത്ത് അരി സൂക്ഷിച്ചത് കണ്ടെത്തി
ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് അരി വൃത്തിഹീനമായി സൂക്ഷിച്ചത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയിൽ സ്കൂളിൽ വൃത്തിഹീനമായ സ്ഥലത്ത് അരി സൂക്ഷിച്ചത് കണ്ടെത്തി. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് അരി വൃത്തിഹീനമായി സൂക്ഷിച്ചത്. സ്കൂളിലെ പാചകക്കാർക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ് ഇല്ലെന്നും കണ്ടെത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെ വിവിധയിടങ്ങളിലായി മൂന്ന് സ്‌കൂളുകളിൽ ഭക്ഷ്യ വിഷബാധ കണ്ടെത്തിയതിനെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പ് പരിശോധന ശക്തമാക്കിയത്. ഇതിന്‍റെ ഭാഗമായി നെയ്യാറ്റിങ്കരയിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനയിലാണ് വൃത്തിഹീനമായ രീതിയില്‍ അരി സൂക്ഷിച്ചത് കണ്ടെത്തിയത് .
പലയിടത്തും അരി ചാക്ക് പൊട്ടി തറയിൽ കിടക്കുന്നത് കണ്ടതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് വിദ്യാഭ്യാസ വകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
Next Story
Adjust Story Font
16