Quantcast

സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വിഭാഗം; കേടായ മാംസവും പഴകിയ ആഹാര സാധനങ്ങളും പിടിച്ചെടുത്തു

നന്ദൻകോട്, കുന്നുകുഴി, പൊട്ടക്കുഴി, വിഴിഞ്ഞം ഭാഗത്ത് നടത്തിയ പരിശോധനയിൽ പഴകിയ ചിക്കൻ, മന്തി, ഷവർമ എന്നിവ പിടിച്ചെടുത്തു

MediaOne Logo

Web Desk

  • Published:

    9 May 2022 8:40 AM GMT

സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വിഭാഗം; കേടായ മാംസവും പഴകിയ ആഹാര സാധനങ്ങളും പിടിച്ചെടുത്തു
X

തിരുവനന്തപുരം: സംസ്ഥാനത്ത് പരിശോധന ശക്തമാക്കി ഭക്ഷ്യ സുരക്ഷാ വിഭാഗം. പലയിടത്തായി നടത്തിയ പരിശോധനയിൽ കേടായ മാംസവും പഴകിയ ആഹാര സാധനങ്ങളും പിടിച്ചെടുത്തു. ആറ് സ്ഥാപനങ്ങൾക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് നൽകി.

തലസ്ഥാനത്ത് ഇന്ന് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. നന്ദൻകോട്, കുന്നുകുഴി, പൊട്ടക്കുഴി, വിഴിഞ്ഞം ഭാഗത്ത് നടത്തിയ പരിശോധനയിൽ പഴകിയ ചിക്കൻ, മന്തി, ഷവർമ എന്നിവ പിടിച്ചെടുത്തു. വൃത്തിഹീനമായി പ്രവർത്തിച്ച നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കല്ലറയിൽ ഹോട്ടലുകളിലും ബേക്കറികളിലും കോഴികടകളിലും പരിശോധന തുടരുകയാണ്. കുന്നുകുഴിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഹോസ്റ്റൽ മെസിന് നോട്ടീസ് നൽകി.

കണ്ണൂരിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം കണ്ടെത്തിയ രണ്ട് ഹോട്ടലുകൾക്കും നോട്ടീസ് നൽകി. ഹരിപ്പാട് നിന്ന് 25 കിലോ പഴകിയ മത്തി പിടികൂടി. ആലപ്പുഴയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഒരു ഹോട്ടലും തട്ടുകടയും അടപ്പിച്ചു.

വയനാട് കൽപ്പറ്റയിൽ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു.ഹോട്ടൽ അഫാസ്, ഇന്ദ്രിയ,1980, രുചി മെസ്സ്, ന്യൂ ഇന്ത്യൻ കോഫി ഹൗസ്, സിവിൽ സ്റ്റേഷൻ കാന്റീൻ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. വിവിധ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയയത്.

TAGS :

Next Story