Quantcast

ഷവർമ്മ പോലെയുള്ള ഭക്ഷണങ്ങൾ പാഴ്‌സൽ വാങ്ങുന്നത് ഒഴിവാക്കണം: മന്ത്രി ജി.ആർ അനിൽ

മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 165 ഭക്ഷണ സ്ഥാപനങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അഞ്ച് ദിവസത്തിനിടെ അടച്ചുപൂട്ടിയത്

MediaOne Logo

Web Desk

  • Updated:

    2023-01-08 07:27:25.0

Published:

8 Jan 2023 7:21 AM GMT

ഷവർമ്മ പോലെയുള്ള ഭക്ഷണങ്ങൾ പാഴ്‌സൽ വാങ്ങുന്നത് ഒഴിവാക്കണം: മന്ത്രി ജി.ആർ അനിൽ
X

ഭക്ഷ്യവിഷബാധ വർധിക്കുന്നുവെന്നത് സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. ഷവർമ പോലെയുള്ള ഭക്ഷണം പാഴ്‌സൽ വാങ്ങുന്നത് കുറയ്ക്കണമെന്നും കഴിവതും ഹോട്ടലുകളിൽ നിന്ന് ഇവ കഴിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

"ഷവർമ അടക്കമുള്ള ഉത്പന്നങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ കഴിച്ചില്ലെങ്കിൽ അത് കേടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങൾ പാഴ്‌സൽ വാങ്ങുന്നത് കുറയ്ക്കണം. ഇതിന് കൂടുതൽ ബോധവത്കരണം ആവശ്യമാണ്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ നടപടി വേഗത്തിൽ പൂർത്തിയായാൽ ഒരു പരിധി വരെ ഇത് പരിഹരിക്കാനാവും". മന്ത്രി പറഞ്ഞു.

മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 165 ഭക്ഷണ സ്ഥാപനങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അഞ്ച് ദിവസത്തിനിടെ അടച്ചുപൂട്ടിയത്. ഇന്നലെ ഏറ്റവും കൂടുതൽ പരിശോധന നടന്നത് മലപ്പുറം ജില്ലയിലാണ്. ഭക്ഷ്യവിഷബാധയെ തുടർന്ന് മരണം സ്ഥിരീകരിച്ച കാസർഗോഡ് 17 ഇടങ്ങളിലാണ് പരിശോധന നടത്തിയത്.അവധി ദിവസങ്ങളിലും പരിശോധന ശക്തമാക്കണം എന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഗുണനിലവാരം ഉറപ്പാക്കാൻ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കിയെന്ന് സർക്കാർ ആവർത്തിക്കുമ്പോഴും നിലവിലെ പോരായ്മകൾ സമ്മതിക്കുന്നതാണ് ഭക്ഷ്യമന്ത്രിയുടെ പ്രതികരണം.

TAGS :

Next Story