Quantcast

പുൽപ്പള്ളിയുടെ ഉറക്കംകെടുത്തി കടുവ വീണ്ടുമെത്തി; റോഡ് മുറിച്ചുകടക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ

കഴിഞ്ഞദിവസം ആടിനെ കൊന്ന മേഖലയോട് ചേർന്നാണ് കടുവ വീണ്ടുമെത്തിയത്

MediaOne Logo

Web Desk

  • Published:

    16 Jan 2025 4:05 PM GMT

pulpally tiger
X

വയനാട്: പുൽപ്പള്ളിയിലെ ജനവാസ കേന്ദ്രത്തിൽ ഭീതി വിതച്ച കടുവയുടെ ദൃശ്യം പുറത്ത്. പുൽപ്പള്ളി തൂപ്രക്ക് സമീപം കടുവ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. കഴിഞ്ഞദിവസം ആടിനെ കൊന്ന മേഖലയോട് ചേർന്നാണ് കടുവ വീണ്ടുമെത്തിയത്. പ്രദേശത്ത് വനംവകുപ്പ് തിരച്ചിലാരംഭിച്ചു.

13 വയസ് പ്രായമുള്ള കടുവക്കായുള്ള തിരച്ചിൽ പത്ത് ദിവസമായി തുടരുകയാണ്. തുടർച്ചയായ മൂന്നു ദിവസങ്ങളിലും കടുവ ആടുകളെ കൊന്നിട്ടുണ്ടെങ്കിലും അവയെ ഭക്ഷിക്കാൻ കടുവക്കായിരുന്നില്ല. വിശന്നിരിക്കുന്ന കടുവ കൂടുതൽ അപകടകാരിയാകുമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ.

ഒരാഴ്‌ചക്കിടെ അഞ്ച് ആടുകളെ കൊല്ലുകയും പ്രദേശവാസികൾ നേരിൽ കാണുകയും ചെയ്‌തകടുവയെ പിടികൂടാൻ ഇനിയും വനംവകുപ്പിനായിട്ടില്ല. പുൽപ്പള്ളി പഞ്ചായത്തിലെ 8 ,9 ,11 വാർഡുകളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.

TAGS :

Next Story