Quantcast

വിദേശ സര്‍വകലാശാല; പരസ്യപ്രതികരണങ്ങൾ വിലക്കി സി.പി.എം നേതൃത്വം

കൗൺസിൽ അല്ല ആശയം മുന്നോട്ട് വെച്ചതെന്ന് വൈസ് ചെയർമാൻ ഡോക്ടർ രാജൻ ഗുരുക്കളും പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-02-09 05:44:36.0

Published:

9 Feb 2024 4:50 AM GMT

cpm office
X

തിരുവനന്തപുരം: വിദേശ സർവകലാശാല തുടങ്ങുന്നതിനെ കുറിച്ചുള്ള പരസ്യപ്രതികരണങ്ങൾ അവസാനിപ്പിക്കാൻ സി.പി.എം നേതൃത്വത്തിന്‍റെ നിർദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ അടക്കം ഉള്ളവർക്കാണ് നിർദേശം. ബജറ്റിലെ നിർദേശം തങ്ങൾ അറിയാതെ എന്നായിരുന്നു മന്ത്രി ആർ. ബിന്ദുവിന്‍റെ പരാതി. കൗൺസിൽ അല്ല ആശയം മുന്നോട്ട് വെച്ചതെന്ന് വൈസ് ചെയർമാൻ ഡോക്ടർ രാജൻ ഗുരുക്കളും പറഞ്ഞിരുന്നു.ഭരണ നേതൃത്വത്തിനിടയിലെ ഭിന്നത ഒഴിവാക്കാനാണ്‌ ഇടപെടൽ.ബജറ്റ് ചർച്ചയുടെ മറുപടിയിൽ ധനമന്ത്രി കൂടുതൽ വിശദീകരണം നൽകുമെന്നാണ് ഭരണ നേതൃത്വത്തിന്‍റെ നിലപാട്.

ബജറ്റിലെ വിദേശസർവകലാശാല പ്രഖ്യാപനത്തിൽ ബിന്ദു അതൃപ്തി പ്രകടിപ്പിച്ചിരുന്നു. നയം മാറ്റത്തിൽ കൂടിയാലോചന വേണമായിരുന്നു എന്നാണ് മന്ത്രിയുടെയും വകുപ്പിന്‍റെയും നിലപാട്.ബജറ്റ് പ്രഖ്യാപനം അന്തിമ തീരുമാനമല്ല എന്ന് ആവർത്തിച്ചു വിശദീകരിച്ച് വിദേശ സർവകലാശാലകളുടെ വരവ് എളുപ്പത്തിൽ ആവില്ല എന്ന സൂചനയും മന്ത്രി നൽകിയിരുന്നു.



TAGS :

Next Story