Quantcast

കൊല്ലത്ത് മദ്യം നൽകി വിദേശ വനിതയെ പീഡിപ്പിച്ചു; രണ്ടു പേർ പിടിയിൽ

ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്.

MediaOne Logo

Web Desk

  • Updated:

    2 Aug 2023 6:29 AM

Published:

2 Aug 2023 4:13 AM

foreign woman rape case
X

നിഖിൽ, ജയൻ

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ വിദേശ വനിതയെ പീഡിപ്പിച്ച യുവാക്കൾ പിടിയിൽ. അമൃതപുരിയിൽ എത്തിയ യു.എസുകാരിയായ 44 കാരിയാണ് പീഡനത്തിന് ഇരയായത്. കേസിൽ രണ്ടു പേരെ കരുനാഗപ്പള്ളി പൊലീസ് പിടികൂടി. ചെറിയഴീക്കൽ സ്വദേശികളായ നിഖിൽ, ജയൻ എന്നിവരാണ് പിടിയിലായത്. മദ്യം നൽകി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച ശേഷമായിരുന്നു പീഡനം.

രണ്ടു ​​ദിവസം മുൻപാണ് കേസിനു ആസ്പദമായ സംഭവം നടന്നത്. അമൃതപുരി ആശ്രമത്തിന് അടുത്തുളള ബീച്ചിൽ ഇരുന്ന യുവതിയെ ചങ്ങാത്തം നടിച്ച് അടുത്തു കൂടുകയായിരുന്നു ഇവർ. തുടർന്ന് മദ്യം നൽകാമെന്ന് പറഞ്ഞു യുവതിയെ ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചു. അമിതമായി മ​ദ്യം നൽകി ബോധം കെടുത്തിയ ശേഷം പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവത്തെ കുറിച്ച് യുവതി ആശ്രമത്തിൽ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

TAGS :

Next Story