ഇതരസംസ്ഥാന തൊഴിലാളി കല്ലുകൊണ്ട് ആക്രമിച്ചു; പൊലീസുകാരന് പരിക്ക്
ആലുവ സ്റ്റേഷനിലെ സി.പി.ഒ രാജേഷിനാണ് ചെവിക്ക് ഗുരുതരമായി പരിക്കേറ്റത്
ആലുവ: ഇതരസംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തില്‍ പൊലീസുകാരന് പരിക്ക്. ആലുവ സ്റ്റേഷനിലെ സി.പി.ഒ രാജേഷിനാണ് ചെവിക്ക് ഗുരുതരമായി പരിക്കേറ്റത്.
മാനസികാസ്വാസ്ഥ്യമുള്ള ബംഗാള്‍ സ്വദേശിയാണ് ആക്രമണം നടത്തിയത്. ജല ശുദ്ധീകരണ ശാലക്കടുത്തുള്ള പെരിയാർ അപ്പാർട്മെന്‍റിലേക്കും കാറുകൾക്കും നേരെ അക്രമാസക്തനായ ബംഗാൾ സ്വദേശിയായ യുവാവ് കല്ലെറിയുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസുകാർക്ക് നേരെയും അക്രമണമുണ്ടായി. പിടികൂടാൻ ശ്രമിക്കുമ്പോള്‍ കയ്യിലുണ്ടായിരുന്ന കല്ല് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ചെവിക്ക് മാരകമായി പരിക്കേറ്റ പൊലീസുകാരനെ ആലുവ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ദ ചികിത്സക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.
Next Story
Adjust Story Font
16