മെമ്മറി കാർഡിൽ എട്ടു വീഡിയോ ഫയലുകൾ; ഫോറൻസിക് പരിശോധന റിപ്പോർട്ട് മീഡിയാവണിന്
'വിചാരണ കോടതിയിൽ വെച്ച് വിവോ ഫോണിൽ മെമ്മറി കാർഡ് പരിശോധിച്ചു'
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിന്റെ ഫോറൻസിക് പരിശോധന റിപ്പോർട്ട് മീഡിയാവണിന് ലഭിച്ചു. തിരുവനന്തപുരത്തെ ലാബിൽ നിന്നുള്ള റിപ്പോർട്ട് ഇന്ന് വിചാരണാ കോടതിയിൽ നൽകിയിരുന്നു. ഇതാണ് ഇപ്പോൾ പുറത്തുവന്നത്. 2021 ജൂൺ 19ന് മെമ്മറി കാർഡ് പരിശോധിച്ചിരുന്നുവെന്നും വിചാരണ കോടതിയിൽ വെച്ച് വിവോ ഫോണിലാണ് കാർഡ് പരിശോധിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. ഉച്ചയ്ക്ക് 12.19 മുതൽ 12: 54 വരെയുളള സമയത്താണ് മെമ്മറി കാർഡ് പരിശോധിച്ചതെന്നും ഫോറൻസിക് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. വാട്‌സ് അപ്, ടെലിഗ്രാം അടക്കമുളള സാമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ഫോണിലാണ് മെമ്മറി കാർഡ് ഇട്ടതെന്നും പരിശോധനാഫലത്തിൽ പറഞ്ഞു. എട്ട് വീഡിയോ ഫയലുകളാണ് മെമ്മറി കാർഡിലുളളതെന്നും അറിയിച്ചു.
2018 ജനുവരി 9ന് കംപ്യൂട്ടറിലാണ് ഈ മെമ്മറി കാർഡ് ആദ്യം പരിശോധിച്ചതെന്നും രാത്രി 9 .58 നാണ് കംപ്യൂട്ടറുമായി ബന്ധിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറഞ്ഞു. 2018 ഡിസംബർ 13നും ഹാഷ് വാല്യൂ മാറിയതായി പരിശോധനാഫലത്തിൽ വ്യക്തമാക്കി.
മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മൂന്ന് പ്രാവശ്യം മാറ്റം വന്നതായി പരിശോധനയിൽ കണ്ടെത്തി. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിൽ വെച്ചും ജില്ലാകോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണക്കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യുമാറിയത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു പരിശോധിക്കണമെന്ന ആവശ്യം വിചാരണക്കോടതി നേരത്തെ നിരസിച്ചിരുന്നു. പിന്നീട് സുപ്രിംകോടതിയാണ് പരിശോധനക്ക് അനുമതി നൽകിയത്.
Forensic examination report of memory card in actress assault case
Adjust Story Font
16