'ഉദ്യോഗസ്ഥർ പോയത് കരടിയെ കൊല്ലാനല്ല, വിമർശനങ്ങൾ മനോവീര്യം തകർക്കുന്ന രീതിയിലാകരുത്'; മന്ത്രി എ.കെ ശശീന്ദ്രൻ
'വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കും'
തിരുവനന്തപുരം: വെള്ളനാട് കരടി കിണറ്റിൽ വീണു ചത്തതിൽ വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ നടപടി എടുക്കുമെന്ന് വനംമന്ത്രി എ.ക ശശീന്ദ്രൻ. വിശദമായ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ കരടിയെ കൊല്ലാനല്ല പോയത്. വിമർശനങ്ങൾ ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്ന രീതിയിൽ ആകരുതെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു. സർക്കാർ കരടിയെ കൊന്നു എന്ന രീതിയിലാണ് പ്രചരണം നടക്കുന്നത്.
രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ സംഭവിച്ച കാര്യമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, അരിക്കൊമ്പൻ വിഷയത്തിൽ കോടതി നിയോഗിച്ച വിദഗ്ധ സമിതി ഇന്ന് യോഗം ചേർന്നേക്കുമെന്നും മന്ത്രി പറഞ്ഞു. അനിശ്ചിതം തുടരാൻ പാടില്ല എന്നാണ് സർക്കാർ നിലപാട്. വിദഗ്ധ സമിതി നിർദേശം നടപ്പാക്കാൻ ശ്രമിക്കും. ആനയെ ചിന്നക്കനാലിൽ നിന്ന് മാറ്റേണ്ട സാഹചര്യം ഉണ്ടെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.
Next Story
Adjust Story Font
16