കർഷകരുടെ ദുരിതത്തിന് ആശ്വാസം; പന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൊന്നു തുടങ്ങി
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കൃഷി നാശം വരുത്തുന്ന പന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൊന്നു തുടങ്ങി.
കർഷകരുടെ ദുരിതത്തിന് ആശ്വാസമായി വനം വകുപ്പ് നടപടി ആരംഭിച്ചു. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ കൃഷി നാശം വരുത്തുന്ന പന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ കൊന്നു തുടങ്ങി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ വന്യമൃഗങ്ങൾ കൃഷി നശിപ്പിക്കുന്നത് പതിവാണ്. ഇത് മൂലം കൃഷിയിറക്കാൻ നിവർത്തിയില്ലാതെ ദുരിതത്തിലായിരുന്നു കർഷകർ. കൃഷിയിടത്തിൽ പണിയെടുക്കുന്നതിന് ഇടയിൽ കാട്ടു പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് കർഷകർ ആശുപത്രിയിൽ ചികിത്സയിൽ കഴിയേണ്ടി വന്ന സംഭവം വരെ ഉണ്ടായി.
എന്നാൽ സർക്കാർ ഉത്തരവിന് പിന്നാലെ കൃഷി നാശം വരുത്തുന്ന പന്നികളെ കൊല്ലാനുള്ള നടപടി വനം വകുപ്പ് ആരംഭിച്ചു. അഞ്ചൽ അരീപ്ലാച്ചി, അലയമൺ, കടക്കൽ മേഖലകളിൽ നിന്നായി കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കൃഷി നശിപ്പിച്ചുകൊണ്ടിരുന്ന അഞ്ചോളോം പന്നികളെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നത്. വരും ദിവസങ്ങളിലും കർഷകരുടെ പരാതിയിന്മേൽ നടപടികൾ തുടരും.
Adjust Story Font
16