വനസംരക്ഷണ തീരുമാനം ഒരു വിഭാഗം ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു: മുഖ്യമന്ത്രി
'വനാതിർത്തി മേഖലയിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കും'
തിരുവനന്തപുരം: വനസംരക്ഷണ നിയമത്തോട് യോജിക്കുന്നുണ്ടെങ്കിലും സുപ്രിംകോടതി ഉത്തരവ് ഒരു വിഭാഗം ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ജനവാസ മേഖല ഒഴിവാക്കണമെന്നാണ് സർക്കാർ നിലപാട്. വനാതിർത്തി മേഖലയിലെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കും. ആശങ്ക പരിഹരിക്കാൻ നിയമപരമായ സാധ്യത പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൗരവത്തോടെ തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായിരിക്കണമെന്ന സുപ്രിംകോടതി ഉത്തരവ് കേരളത്തിന് തിരിച്ചടിയാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ജനങ്ങളെ കുടിയൊഴിപ്പിക്കില്ലെന്നാണ് സർക്കാർ നിലപാടാടെന്നും അദ്ദേഹം പറഞ്ഞു.
.
Next Story
Adjust Story Font
16