കെ.വിദ്യക്കെതിരായ വ്യാജരേഖാ കേസ്: മഹാരാജാസ് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കുന്നു
നീലേശ്വരം പൊലീസാണ് മൊഴിയെടുക്കുന്നത്
കൊച്ചി: മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ പ്രതിയായ വ്യാജ സർട്ടിഫിക്കറ്റ് കേസ് കേസിൽ നീലേശ്വരം പൊലീസ് മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ മൊഴി എടുക്കുന്നു. കാസർകോട് കരിന്തളം കോളജിന്റെ പരാതിയിലാണ് നടപടി. നീലേശ്വരം പൊലീസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴിയെടുക്കുന്നത്. വ്യാജരേഖ സംബന്ധിച്ച കോളജിന്റെ വിശദീകരണമാണ് പൊലീസ് ചോദിച്ചറിയുന്നത്.
അതേസമയം, കെ.വിദ്യ ഒളിവിൽ തുടരുകയാണ്. നാല് സംഘങ്ങളായി വിദ്യക്കായി തിരച്ചിൽ നടത്തുന്നുണ്ടെന്നാണ് പൊലീസ് വാദം. അട്ടപ്പാടി ഗവ കോളേജ് പ്രിൻസിപ്പൽ ലാലി വർഗീസ് ഉൾപ്പെടെ ഇൻറർവ്യൂ ബോർഡിലുള്ളവരുടെ രഹസ്യമൊഴി എടുക്കാനാണ് അഗളി പൊലീസ് തീരുമാനം. അധ്യാപകരുടെ മൊഴിയിലെ വൈരുദ്ധ്യത്തെ തുടർന്നാണ് രഹസ്യമൊഴി എടുക്കാൻ പൊലീസ് തീരുമാനിച്ചത്.
Next Story
Adjust Story Font
16