Quantcast

കൈക്കൂലി പരാതി; മുന്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് സസ്‌പെൻഷൻ

റിസോര്‍ട്ട് റെയ്ഡിന്‍റെ പേരില്‍ കൈക്കൂലി ആവശ്യപ്പെട്ടു എന്നതാണ് പരാതി

MediaOne Logo

Web Desk

  • Published:

    11 Aug 2021 11:44 AM GMT

കൈക്കൂലി പരാതി; മുന്‍ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് സസ്‌പെൻഷൻ
X

റിസോർട്ട് റെയ്ഡിന്‍റെ പേരിൽ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ഡി.വൈ.എസ്.പിക്ക് സസ്‌പെൻഷൻ. മുൻ ആറ്റിങ്ങൽ ഡി.വൈ.എസ്.പി. എസ്.വൈ സുരേഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ആറ്റിങ്ങൽ ഡിവൈഎസ്പിയായിരുന്ന സമയത്ത് സുരേഷ് പ്രദേശത്തെ റിസോർട്ടുകളിൽ ഒറ്റയ്ക്ക് പോയി റെയ്ഡ് നടത്തുകയും നിയമലംഘനങ്ങളിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതേദിവസം തന്നെ ഡിവൈഎസ്പി പ്രാദേശിക ഇടനിലക്കാരനുമായി 146 തവണ ഫോണിൽ സംസാരിച്ചതായി പരാതി ഉയർന്നിരുന്നു.

വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.

TAGS :

Next Story