Quantcast

'കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല'; ഷുക്കൂർ കേസിൽ ടി.പി ഹരീന്ദ്രന്റെ വാദം തള്ളി മുൻ ഡി.വൈ.എസ്.പി

പി.ജയരാജനെതിരെ കൊലക്കുറ്റം ഒഴിവാക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടു എന്നായിരുന്നു അഭിഭാഷകനായ ടി.പി ഹരീന്ദ്രന്റെ ആരോപണം.

MediaOne Logo

Web Desk

  • Updated:

    29 Dec 2022 6:20 AM

Published:

29 Dec 2022 6:10 AM

കുഞ്ഞാലിക്കുട്ടി ഇടപെട്ടിട്ടില്ല; ഷുക്കൂർ കേസിൽ ടി.പി ഹരീന്ദ്രന്റെ വാദം തള്ളി മുൻ ഡി.വൈ.എസ്.പി
X

കണ്ണൂർ: അരിയിൽ ഷുക്കൂർ വധക്കേസിൽ പി.ജയരാജനെ സംരക്ഷിക്കാൻ പി.കെ കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന ആരോപണം തള്ളി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന മുൻ ഡി.വൈ.എസ്.പി പി.സുകുമാരൻ. ഹരീന്ദ്രന്റെ ആരോപണം പച്ചക്കള്ളമാണ്. അന്വേഷണസംഘത്തിന്റെ പൂർണ ചൂമതല തനിക്കായിരുന്നു. ഹരീന്ദ്രനോട് ഒരു ഘട്ടത്തിലും നിയമോപദേശം തേടിയിട്ടില്ല. കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും രാഷ്ട്രീയ ഇടപെടൽ ഉണ്ടായതായി അന്നത്തെ എസ്.പി തന്നോട് പറഞ്ഞിട്ടില്ലെന്നും സുകുമാരൻ വ്യക്തമാക്കി.

റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് അഭിഭാഷകനെ കാണേണ്ട കാര്യം ഇല്ല. യു.എ.പി.എ കേസുകളിൽ മാത്രമാണ് സർക്കാർ അഭിഭാഷകന്റെ പോലും അഭിപ്രായം തേടേണ്ടത്. ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ ആരുടെയും നിയമോപദേശം തേടിയിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന് മാത്രമാണ് കേസിന്റെ പൂർണ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story