Quantcast

പുതുപ്പള്ളി ഹൗസിലെ ജനസമ്പർക്കത്തിന് വിരാമം; സഹപ്രവർത്തകർക്കൊപ്പം ഇനി പുതുപ്പള്ളിയിലേക്ക്

പ്രിയ നേതാവിനെ കാണാൻ ഇടമുറിയാതെ ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഏഴ് മണിക്ക് തുടങ്ങി.

MediaOne Logo

Web Desk

  • Updated:

    2023-07-19 07:43:51.0

Published:

19 July 2023 1:44 AM GMT

പുതുപ്പള്ളി ഹൗസിലെ ജനസമ്പർക്കത്തിന് വിരാമം; സഹപ്രവർത്തകർക്കൊപ്പം ഇനി പുതുപ്പള്ളിയിലേക്ക്
X

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിക്ക് വിട നൽകി പുതുപ്പള്ളി ഹൗസിൽ ആയിരങ്ങൾ. സഹപ്രവർത്തകരെയും ജനങ്ങളെയും ഒരുപോലെ കണ്ണീരിലാഴ്ത്തി പുതുപ്പള്ളി ഹൗസിൽ നിന്ന് അദ്ദേഹം പടിയിറങ്ങി. പ്രിയ നേതാവിനെ കാണാൻ ഇടമുറിയാതെ ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര ഏഴ് മണിക്ക് തുടങ്ങി. മന്ത്രി വിഎൻ വാസവൻ വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്.

കേശവദാസപുരം, വെഞ്ഞാറമൂട്, കിളിമാനൂര്‍, കൊട്ടാരക്കര, അടൂര്‍, പന്തളം, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശേരി വഴിയാണ് കോട്ടയത്ത് എത്തുക. വൈകിട്ടോടെ തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം നടക്കും. രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിൽ എത്തിക്കുമെന്നാണ് വിവരം.

എംസി റോഡിൽ പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങളുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകൾക്ക് ബുധനാഴ്ച ഉച്ചകഴിഞ്ഞ് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി ഭൗതികദേഹം പുതുപ്പള്ളി പള്ളിയിലേക്ക് കൊണ്ടുപോകും. മൂന്ന് മണിയോടെയാണ് അന്ത്യശുശ്രൂഷകൾ ആരംഭിക്കുക.

അർബുദത്തിനു ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. ബെംഗളൂരുവിൽനിന്നു മൃതദേഹം ഉച്ചയ്ക്ക് രണ്ടരയോടെ തിരുവനന്തപുരത്തെത്തിച്ചു. ശേഷം വിലാപയാത്രയായി സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക് എത്തിക്കുകയായിരുന്നു.

TAGS :

Next Story