Quantcast

മുൻ ഡിജിപി അബ്ദുൽ സത്താർ കുഞ്ഞ് അന്തരിച്ചു

1997ൽ കേരളത്തിന്റെ 21-ാമത്തെ പൊലീസ് മേധാവിയായാണ് സർവീസിൽനിന്നു വിരമിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-01-13 04:57:36.0

Published:

13 Jan 2025 4:13 AM GMT

Former Kerala DGP Abdul Sathar Kunju passes away
X

തിരുവനന്തപുരം: മുൻ സംസ്ഥാന ഡിജിപി അബ്ദുൽ സത്താർ കുഞ്ഞ് അന്തരിച്ചു. 85 വയസായിരുന്നു. തിരുവനന്തപുരം ഹീരയിലാണ് അന്ത്യം.

1963ലാണ് അബ്ദുൽ സത്താർ കുഞ്ഞ് ഇന്ത്യൻ പൊലീസ് സർവീസിൽ ചേരുന്നത്. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവും പ്രിൻസിപ്പൽ സെക്രട്ടറിയുമായി പ്രവർത്തിച്ച ടികെഎ നായർ, കർണാടക മുൻ ചീഫ് സെക്രട്ടറിയും മുൻ മന്ത്രിയുമായ ജെ അലെക്‌സാണ്ടർ എന്നിവരെല്ലാം അദ്ദേഹത്തിലെ ബാച്ചിലുണ്ടായിരുന്നു.

1966ൽ ആലുവയിൽ അസിസ്റ്റന്റ് എസ്പിയായാണ് കേരളത്തിൽ കരിയറിനു തുടക്കം. തൊട്ടുപിന്നാലെ കൊച്ചി പൊലീസ് അസിസ്റ്റന്റ് കമ്മിഷണറുമായി. പിന്നീട് കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ എസ്പിയായും സേവനമനുഷ്ഠിച്ചു. എംവിഡി ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ, വിജിലൻസ് ഡിഐജി, ഐജി, എഡിജിപി എന്നീ നിലകളിലും പ്രവർത്തിച്ചു. 1997ൽ ഇ.കെ നായനാർ സർക്കാരിൽ കേരളത്തിന്റെ 21-ാമത്തെ പൊലീസ് മേധാവിയായാണ് വിരമിച്ചത്.

മക്കൾ: മുഹമ്മദ് ഹാഷിം, മുഹമ്മദ് ആസിഫ്, സബീന റസാഖ്, ഷൈമ സമീർ. മരുമക്കൾ: അബ്ദുൽ റസാഖ്, സമീർ മുനീർ, ഫഹ്മിദ, നസ്‌റിൻ.

ഖബറടക്കം ഇന്ന് വൈകീട്ട് ഇഷാ നമസ്‌കാരത്തിനുശേഷം പൂന്തുറ പുത്തൻപള്ളി ഖബർസ്ഥാനിൽ.

Summary: Former Kerala DGP Abdul Sathar Kunju passes away

TAGS :

Next Story