ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പ്: മുൻ മാനേജർ അറസ്റ്റിൽ
രണ്ടു കോടിയിലധികം രൂപ ഇയാൾ തട്ടിയെടുത്തെന്നാണ് കണ്ടെത്തൽ
തൊടുപുഴ: ഇടുക്കി ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക തട്ടിപ്പിൽ മുൻ മാനേജറെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു. ചക്കുപള്ളം സ്വദേശി വൈശാഖ് മോഹനനെയാണ് അറസ്റ്റ് ചെയ്തത്.
സൊസൈറ്റിയിലെ തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് കഴിഞ്ഞ മെയ് 20 മുതൽ ഇയാൾ ഒളിവിലായിരുന്നു. 2021 മുതൽ 2023 വരെ കാലഘട്ടത്തിലാണ് ബാങ്കിൽ വൈശാഖ് മോഹനൻ തട്ടിപ്പ് നടത്തിയത്.
ബാങ്കിൻ്റെ രസീതുകൾ ഉപയോഗിച്ച് നിക്ഷേപകരിൽനിന്ന് വൻതുകുകൾ ഇയാൾ കൈപ്പറ്റിയിരുന്നു. ഇതൊന്നും ബാങ്കിൽ രേഖപ്പെടുത്തിയിരുന്നില്ല. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ മതിയായ രേഖകളില്ലാതെ വായ്പ അനുവദിച്ചും വൈശാഖ് തട്ടിപ്പ് നടത്തി.
കുമളി ബ്രാഞ്ചിൽ മാത്രം ഒരു കോടി രൂപക്ക് മുകളിൽ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് കാണിച്ച് പ്രസിഡൻ്റ് പരാതി നൽകുകയായിരുന്നു. നിലവിൽ രണ്ടു കോടിയിലധികം രൂപ ഇയാൾ തട്ടിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തൽ. കുമളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.
Adjust Story Font
16