Quantcast

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകൻ അറസ്റ്റിൽ

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകനാണ് പിടിയിലായ ജാഫറെന്ന് എൻ.ഐ.എ

MediaOne Logo

Web Desk

  • Updated:

    12 Feb 2024 4:06 PM

Published:

12 Feb 2024 1:59 PM

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകൻ അറസ്റ്റിൽ
X

കണ്ണൂർ: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ മുൻ പ്രവർത്തകനെ എൻ.ഐ എ അറസ്റ്റ് ചെയ്തു. കണ്ണൂർ സ്വദേശി ജാഫർ ഭീമന്റെവിടയാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകനാണ് പിടിയിലായ ജാഫറെന്ന് എൻ.ഐ.എ ആരോപിച്ചു. കണ്ണൂരിലെ വീട്ടിൽ നിന്നാണ് ജാഫർ അറസ്റ്റിലായത്.

ഇന്ത്യയിൽ ഇസ്‍ലാമിക് ഭരണം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഗൂഢാലോചന നടത്തിയ കേസിലെ 59 ആം പ്രതിയാണ് ജാഫർ. ഈ കേസിൽ 60 പേരുൾപ്പെടുന്ന കുറ്റപത്രമാണ് എൻ.ഐ.എ സമർപ്പിച്ചത്. ഇറക്കുമതി ചെയ്ത ആയുധങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്ന് പി.എഫ്.ഐ പ്രവർത്തകരെ പരിശീലിപ്പിച്ചത് ജാഫറാണെന്നാണ് എൻ.ഐ.എയുടെ ആരോപണം. കൊലപാതകശ്രമം നടത്തിയ കേസിലും ജാഫർ പ്രതിയാണെന്ന് എൻ.ഐ.എ ആരോപിച്ചിട്ടുണ്ട്..

TAGS :

Next Story