മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന് കേരള സർവകലാശാലയിൽ ആജീവനാന്ത വിലക്ക്
സർവകലാശാലക്ക് കീഴിൽ പഠിക്കാനും പരീക്ഷയെഴുതാനും ഇനി നിഖിലിന് കഴിയില്ല. യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് ആണ് നിഖിലിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്.
തിരുവനന്തപുരം: മുൻ എസ്.എഫ്.ഐ നേതാവ് നിഖിൽ തോമസിന് കേരള സർവകലാശാല ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. സർവകലാശാലക്ക് കീഴിൽ പഠിക്കാനും പരീക്ഷയെഴുതാനും ഇനി നിഖിലിന് കഴിയില്ല. യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് ആണ് നിഖിലിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്.
കായംകുളം എം.എസ്.എം കോളജ് അധികാരികളെ വിളിച്ചുവരുത്തി വിശദീകരണം തേടാൻ പ്രത്യേക സമിതിയെ നിയോഗിച്ചു. രജിസ്ട്രാർ, കൺട്രോളർ, ഐ.ക്യു.എ.സി കോർഡിനേറ്റർ എന്നിവരാണ് സമിതിയിലുള്ളത്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ പ്രത്യേക സെൽ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Next Story
Adjust Story Font
16