Quantcast

മുന്നാക്ക വികസന കോർപ്പറേഷനും പരിവർത്തിത ക്രൈസ്തവ കോർപ്പറേഷനും അടച്ചുപൂട്ടണം: മെക്ക

ന്യൂനപക്ഷ വിഭാഗങ്ങളിൽ മുന്നാക്ക-പിന്നാക്ക വേർതിരിവ് പാടില്ലെന്നും ന്യൂനപക്ഷ സമുദായങ്ങളെ ഒറ്റ വിഭാഗമായി പരിഗണിച്ചു മാത്രമെ സ്കോളർഷിപ്പടക്കമുള്ള ന്യൂന പക്ഷ ഫണ്ട് വിനിയോഗം പാടുള്ളു എന്നുമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ വിധി

MediaOne Logo

ijas

  • Updated:

    2021-07-16 13:51:27.0

Published:

16 July 2021 1:42 PM GMT

മുന്നാക്ക വികസന കോർപ്പറേഷനും പരിവർത്തിത ക്രൈസ്തവ കോർപ്പറേഷനും അടച്ചുപൂട്ടണം: മെക്ക
X

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയുടെയും മന്ത്രിസഭാ തീരുമാനത്തിന്‍റെയും വെളിച്ചത്തിൽ മുന്നാക്ക വികസന കോർപ്പറേഷന്‍റെയും പരിവർത്തിത ക്രൈസ്തവ കോർപ്പറേഷന്‍റെയും പ്രവർത്തനം അവസാനിപ്പിച്ച് അടച്ചുപൂട്ടുവാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി ആവശ്യപ്പെട്ടു.

നിയമവിധേയമല്ലാതെ 2013 മുതൽ പ്രവർത്തിച്ചു വരുന്ന ഭരണഘടനാ വിരുദ്ധ സ്ഥാപനമാണ് മുന്നാക്ക സമുദായ വികസന കോർപ്പറേഷൻ അഥവാ സമുന്നതി. മുന്നാക്ക സമുദായത്തിൽപ്പെട്ട ക്രൈസ്തവർക്കടക്കം സ്കോളർഷിപ്പ്, ഇതര ധനസഹായവുമടക്കം ഏകദേശം 42 കോടി രൂപയാണ് പ്രതിവർഷം ബജറ്റ് വിഹിതമായി നീക്കി വച്ചിട്ടുള്ളത്. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിൽ നിന്നും ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്ത പിന്നോക്ക ദലിത് ക്രൈസ്തവർക്ക് വിവിധ പഠന -പഠനേതര ധനസഹായം നല്കി വരുന്ന സ്ഥാപനമാണ് പരിവർത്തിത ക്രൈസ്തവ കോർപ്പറേഷൻ. ന്യൂനപക്ഷ വിഭാഗങ്ങളിൽ മുന്നാക്ക- പിന്നാക്ക വേർതിരിവ് പാടില്ലെന്നും ന്യൂനപക്ഷ സമുദായങ്ങളെ ഒറ്റ വിഭാഗമായി പരിഗണിച്ചു മാത്രമെ സ്കോളർഷിപ്പടക്കമുള്ള ന്യൂന പക്ഷ ഫണ്ട് വിനിയോഗം പാടുള്ളു എന്നുമാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റെ വിധിയുടെ താല്പര്യം.

സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി നല്‍കുവാൻ തീരുമാനിച്ച സാഹചര്യത്തിൽ ഇനി ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതും സ്കോളർഷിപ്പടക്കമുള്ള ധനസഹായം വിതരണം മേൽ സ്ഥാപനങ്ങളിലൂടെ നടത്തുന്നതും കോടതി വിധിയുടെ ലംഘനവും ഭരണഘടനാ വിരുദ്ധമായ പ്രീണന നടപടിയുമാണ്. ബജറ്റ് വിഹിതമായി നീക്കി വക്കുന്ന സർക്കാർ ഫണ്ട് ന്യൂനപക്ഷങ്ങളെ ഏകകമായി പരിഗണിച്ച് ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന നിർദ്ദേശം നടപ്പിലാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അടച്ചുപൂട്ടൽ നടപടി അനിവാര്യമാണ്. ഒരു വിദ്യാർത്ഥിക്ക് ഒരേ സമയം ഒന്നിലധികം സ്കോളർഷിപ്പിന് അർഹതയില്ലന്ന പൊതുമാനദണ്ഡവും വ്യവസ്ഥയും കൂടി പരിഗണിക്കുമ്പോൾ മേൽ രണ്ടു സ്ഥാപനങ്ങളുടേയും പ്രവർത്തനം അവസാനിപ്പിച്ച് മേൽ സ്ഥാപനങ്ങൾക്ക് നീക്കി വച്ചിട്ടുള്ള ബജറ്റ് വിഹിതവും ഫണ്ടും ന്യൂനപക്ഷ സ്കോളർഷിപ്പിനായി മറ്റി വച്ചേ മതിയാവു എന്നും അലി വിശദീകരിച്ചു. അല്ലാത്ത പക്ഷം ക്രിസ്തീയ ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രീണനവും ഫണ്ട് ദുർവിനിയോഗവും ആരോപിച്ച് നിയമ നടപടികൾക്കും വ്യവാഹരങ്ങൾക്കും ഇടയാകുമെന്നും മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി പ്രസ്താവനയിൽ അറിയിച്ചു.

TAGS :

Next Story